05/02/2025
#National

പ്രധാനമന്ത്രിനരേന്ദ്ര മോദിക്ക്വധഭീഷണി; കുപ്രസിദ്ധ ഗുണ്ടാ നേതാവിനെവിട്ടയക്കണമെന്നാവശ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. കുപ്രസിദ്ധ ?ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് വധഭീഷണി എത്തിയത്. 500 കോടി നല്‍കണമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം തകര്‍ക്കുമെന്ന് സന്ദേശത്തില്‍ ഭീഷണി. ഇന്നലെ രാവിലെയാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം എത്തിയത്.

സംഭവത്തിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും മുംബൈ പൊലീസും ജാഗ്രത നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. എത്ര മുന്‍കരുതല്‍ സ്വീകരിച്ചാലും ഞങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും സംസാരിക്കാന്‍ ആ?ഗ്രഹമുണ്ടെങ്കില്‍ ഇ-മെയിലില്‍ പറയുന്നതുപോലെ ചെയ്യാനും പറയുന്നു. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.

വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ മുംബൈ പോലീസ് സുരക്ഷ ശക്തമാക്കിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 2014 മുതല്‍ ലോറന്‍സ് ബിഷ്‌ണോയി ജയിലില്‍ കഴിഞ്ഞുവരികയാണ്. ഇയാളുടെ മോചനമാവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *