ഉളുവാറില്‍ മാസാന്തമഹ്ളറത്തുല്‍ ബദ്രിയ്യയുംചിത്താരി ഉസ്താദ് ,ബേക്കല്‍ ഉസ്താദ് ,എ കെ ഉസ്താദ്അനുസമരണപ്രാര്‍ത്ഥന സംഗമം ഇന്ന്
കുമ്പള : ഉളുവാര്‍ യുണിറ്റ് കേരള മുസ്ലിം ജമാഅത്ത് ,എസ് വൈ എസ് ,എസ് എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മാസാന്ത മഹ്ളറത്തുല്‍ ബദ്രിയ്യയും സമസ്തയുടെ സമുന്നതരായ നേതാക്കളായിരുന്ന ചിത്താരി കെ പി ഹംസ മുസ്ലിയാര്‍ , എ കെ അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ , ബേക്കല്‍ അഹ്‌മദ് മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിതരുടെ സമരണാര്ഥം സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥന സംഗമവും സെപ്തംബര്‍ 3 ന് നടക്കും. രാത്രി 7.30 മുതല്‍ നടക്കുന്ന പരിപാടിയില്‍ ഉല്‍ബോധനം,പ്രഭാഷണം ,കൂട്ട പ്രാര്‍ത്ഥന, ചീരണി വിതരണം തടുങ്ങിയവ നടക്കും.
മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തും.അഷ്‌റഫ് സഅദി ആരിക്കാടി
ഹനീഫ് സഅദി കുമ്പോല്‍, സിദ്ധീഖ് മാസ്റ്റര്‍ ജഗ നഗര്‍, അഷ്‌റഫ് സഖാഫി ഉളുവാര്‍, ഹംസ നിസാമി കുമ്പോല്‍, ഫാറൂഖ് സഖാഫി കുമ്പോല്‍, ഇര്‍ഷാദ് മുഹ്യുദ്ദീന്‍ നഗര്‍, കബീര്‍ ജഗ നഗര്‍, ശാക്കിര്‍ സഅദി ഉളുവാര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.