05/02/2025
#Kerala

സാഹിത്യോത്സവുകള്‍കൗമാരങ്ങളെ നേര്‍വഴിക്ക് നടത്തുന്നു: – പി രാജീവ്

തിരുവനന്തപുരം: സാഹിത്യ സംഗമങ്ങള്‍ പുതിയ കാലത്തെ കൗമാരങ്ങളെ നേര്‍വഴിക്ക് നടത്തുന്നവയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. എസ് എസ് എഫ് മുപ്പതാമത് എഡിഷന്‍ സാഹിത്യോത്സവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യ പരിപാടികളെപ്പോലെ തന്നെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയാണ് വായനാശാലകളെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വിജയികളെ അനുമോദിച്ചു. എസ് വൈ എസ് സംസ്ഥാന ജന.സെക്രട്ടറി ഡോ. എ. പി അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് ദാനം നടത്തി. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എ എ റഷീദ്, സൈഫുദ്ധീന്‍ ഹാജി, ഇസ്സുദ്ധീന്‍ കാമില്‍ സഖാഫി, അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ബശീര്‍ പറവന്നൂര്‍, സി പി ഉബൈദുള്ള സഖാഫി, സിദ്ധീഖ് സഖാഫി നേമം, ഒ എം എ റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജാബിര്‍ നെരോത്ത് സ്വാഗതവും സനൂജ് വഴിമുക്ക് നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *