അമേരിക്കയുടെ നീക്കം ഫലസ്തീനികളെ നാടു കടത്താൻ -ചുള്ളിക്കോട്
പുത്തിഗെ : ഗസ്സയുടെ പുനർ നിർമ്മാണം എന്ന പേരിൽ അമേരിക്കൻ പ്രസിഡന്റ് നടത്തുന്ന പുതിയ നീക്കങ്ങൾ ഫലസ്തീൻ ജനതയെ ഗസ്സയിൽ നിന്നും തുടച്ചു നീക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമായാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്.
മുഹിമ്മാത്തിൽ സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോക രാജ്യങ്ങളെ നിശബ്ദമാക്കി ഫലസ്തീൻ രാഷ്ട്രത്തിന് മേൽ അമേരിക്ക നടത്തുന്നത് തികഞ്ഞ ധിക്കാരമാണ് . സാമ്രാജ്യത്വത്തിനെതിരെ സമാധാന കാംഷികൾ ഐഖ്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സയ്യിദ് ത്വാഹിറുൽ അഹ്ദൽ ജന മനസ്സിൽ ഇടം നേടാനായത് ലാളിത്യവും വിനയവും സഹന ശീലവും കൊണ്ടാണ്. വിദ്യാർത്ഥികളും പൊതു പ്രവത്തകരും മാതൃകയാക്കേണ്ട സൽഗുണങ്ങളുടെയും പ്രതി രൂപമായിരുന്നു തങ്ങളെന്നും അദ്ദേഹം പറഞ്ഞു.