ഉറൂസ് നഗരിയിൽ പാരമ്പര്യ കലയുടെ കാഴ്ച വിരുന്നൊരുക്കി ദഫ് മുട്ട്
മുഹിമ്മാത്ത്: സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ 19-ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളന നഗരിയിൽ കോളിയൂർ സൈഫുൽ ഹുദാ ദഫ്സംഘം അവതരിപ്പിച്ച ദഫ് മുട്ട് സന്ദർശകർക്ക് കാഴ്ചാ വിരുന്നൊരുക്കി
അറബിയിലും അറബി-മലയാളത്തിലും മലയാളത്തിലുമായി ചിട്ടപ്പെടുത്തിയ പാരമ്പര്യ പാട്ടുകളിൽ ബദറും ഹിജ്റയും പ്രവാചകർ (സ) യുടെ ജീവിതവും അടക്കമുള്ള ഖിസ്സകൾ പ്രമേയമായി. വടക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള മാപ്പിള കലാരൂപമായ ദഫ് കണ്ടാസ്വദിക്കാൻ നൂറു കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. മുഹമ്മദ് മുൻചിപ്പാടി , അബൂബക്കര്‍ മുൻചിപ്പാടി എന്നിവരുടെ നേതൃത്വത്തിലുള്ള 27 ഓളം പേരടങ്ങുന്ന സംഘമാണ് ദഫ് മുട്ട് അവതരിപ്പിച്ചത്
![](https://muhimmath.news/wp-content/uploads/2025/02/011-1-786x1024.jpg)