വിദ്യാര്‍ത്ഥികളെ സ്വപനം കാണാന്പര്യാപ്തമാക്കണം -കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍
പുത്തിഗെ : അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന നവ ലോക ക്രമത്തില്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ സ്വപ്നങ്ങള്‍ കാണാന്‍ വിദ്യാര്‍ത്ഥികളെ പര്യാപ്തമാക്കണമെന്ന് കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ അഭിപ്രായപ്പെട്ടു. മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പത്തൊമ്പതാമത് ഉറൂസ് മുബാറക് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍ കാല വിദ്യാര്‍ത്ഥി സമൂഹം കണ്ട സ്വപ്നങ്ങളാണ് ഇന്നത്തെ ശാസ്ത്ര വളര്‍ച്ചയുടെ അടിസ്ഥാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും വിവര സാങ്കേതികതയുടെയും ലോകത്ത് പുതിയ സ്വപ്നങ്ങള്‍ കാണാന്‍ വിദ്യാത്ഥികള്‍ തയ്യാറാകണം.
രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് അഭയം നല്കുന്ന മുഹിമ്മാത്ത് വിദ്യാത്ഥികളുടെ സര്വ്വോന്മുഖ പുരോഗതിക്കായി നടത്തുന്ന സേവനങ്ങള്‍ അഭിനന്ദാര്ഹര്മാണ്. കേരളത്തിന് പുറമെ നൂറുകണക്കിന് കര്‍ണാടക വിദ്യാര്‍ഥികള്‍ക്കും മുഹിമ്മാത്ത് അഭയമേകുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ ഹമീദ് മുസ്ലിയാര് മാണി മുഖ്യ പ്രഭാഷണം നടത്തി.