ഉളുവാര്‍ എല്‍ പി സ്‌കൂളില്‍സൗജന്യമായി പഠനോപകരണങ്ങള്‍വിതരണം ചെയ്തു
കുമ്പള : ഉജാര്‍ ഉളുവാര്‍ എല്‍ പി സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയ പ്രീ പ്രൈമറി, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ ബാഗ്, കുട തൂങ്ങിയ ആറ് ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് പ്രവശനോത്സവത്തില്‍ സ്‌കൂള്‍ പി ടി എ കമ്മിറ്റി നല്‍കിയത്. വാര്‍ഡ് മെമ്പര്‍ യൂസുഫ് ഉളുവാര്‍ വിതരണോത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ സീമ സുവര്‍ണ്ണ ആമുഖ പ്രഭാഷണം നടത്തി. മറിയമ്മ ടീച്ചര്‍ നന്ദി പറഞ്ഞു. വൈ പ്രസിഡന്റ് അലി പി കെ, വെങ്കട്ടമ ആചാരി, അബൂബക്കര്‍, ശബാന അദ്ധ്യാപകരായ ജിത്തു, മുബീന, റസിയ തുടങ്ങിയവര്‍ സംബന്ധിച്ചു.