റിയാസ് മൗലവി വധം:മാസങ്ങള്‍ക്ക് ശേഷംസ്‌പെഷ്യല്‍പ്രോസിക്യൂട്ടറായി
കാസര്‍കോട് – പ്രമാദമായ റിയാസ് മൗലവി കൊലക്കേസില്‍ കോഴിക്കോട് ബാറിലെ അഭിഭാഷകനായ അഡ്വ. ടി ഷാജിത്തിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു.
അഡ്വ. എം അശോകന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ അഡ്വ. ടി ഷാജിത്തിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. നിരവധി കേസുകളില്‍ വിചാരണ നടത്തി പരിചയസമ്ബന്നനായ ക്രിമിനല്‍ അഭിഭാഷകനാണ് അഡ്വ. ടി ഷാജിത്ത്.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ കേരളത്തിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. എം അശോകന് വേണ്ടി വിചാരണാ നടപടികള്‍ പൂര്‍ത്തീകരിച്ചത് ജൂനിയറായ അഡ്വ. ഷാജിത്തായിരുന്നു. 2017 മാര്‍ച്ച് 20ന് അര്‍ധരാത്രിയാണ് കാസര്‍കോട് ചൂരി പള്ളിക്കുള്ളില്‍ റിയാസ് മൗലവിയെ ക്രൂരമായി കൊലപ്പെടുത്തുന്നത്.
പ്രതികളായ കാസര്‍കോട്ടെ അജേഷ് (അപ്പു), നിതിന്‍ കുമാര്‍ (അഖിലേഷ്) എന്നിവരെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അറസ്റ്റ് ചെയ്തിരുന്നു. ആറ് വര്‍ഷമായി പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.