സംസ്ഥാനത്തിന്കടമെടുക്കാനാവുക 33,597കോടി രൂപ; നിലപാട്കടുപ്പിച്ച് കേന്ദ്രം
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിലെ സുപ്രിം കോടതി തീരുമാനത്തിന് പിന്നില്‍ നിലപാട് കടുപ്പിക്കാന്‍ കേന്ദ്രം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 23000 കോടി രൂപ കുറവാണ് ഇത്തവണ സംസ്ഥാനത്തിന് കടമെടുക്കാന്‍ കഴിയുക. വിഷയം കോടതി വിട്ടുവീഴ്ച്ച വേണ്ട എന്നാണ് കേന്ദ്ര നിലപാട്. സംസ്ഥാനത്തിന് കടമെടുക്കാനാവുക 33,597 കോടി രൂപ.
10,722 കോടി കടുമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്തിനായില്ലെന്ന് സുപ്രിംകോടതി പറഞ്ഞതും തിരിച്ചടിയാണ്. കേരളത്തിനെതിരായ കേന്ദ്രവാദം ശരിവച്ച കോടതി, ഇനിയും കടമെടുക്കാന്‍ അവകാശമുണ്ടെന്ന സംസ്ഥാനത്തിന്റെ വാദം തെറ്റെന്ന് വിലയിരുത്തി. അവകാശമുള്ള തുകയിലെ കേരളത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ബെഞ്ച് കണ്ടെത്തിയത്,ചര്‍ച്ചകളില്‍ സംസ്ഥാനം നേടിയ മേല്‍ക്കൈ ഇല്ലാതാക്കും.
അധിക വായ്പ എടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്തിനായില്ലെന്ന് വിധി പകര്‍പ്പില്‍ പറയുന്നു. 10722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശമാണ് സംസ്ഥാനത്തിന് ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയത്.2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇടക്കാല ആശ്വാസമായി കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണു കോടതി ആവശ്യം തള്ളിയത്. ജസ്റ്റിസ് സുര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2017-20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം ശരിവച്ച സുപ്രിംകോടതി കേരളത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി. കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയാണെന്നും അധികമായി സംസ്ഥാനത്തിനു കടമെടുക്കാന്‍ അവകാശമില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.