സമ്മതിദാനാവകാശംകരുതലോടെ വിനിയോഗിക്കണം-കല്ലക്കട്ട തങ്ങള്‍
കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ വോട്ടവകാശം ശ്രദ്ധാപൂര്‍വ്വം വിനിയോഗിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പറഞ്ഞു. കാസര്‍കോട് സുന്നീ സെന്ററില്‍ കേരള മുസ്ലിം ജമാഅത്ത് കാസര്‍ക്കോട് ജില്ലാ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം’ നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. കക്ഷി രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രനന്മയും സമുദായ പുരോഗതിയും ലക്ഷ്യമാക്കിയായിരിക്കണം സമ്മതി ദാനാവാകാശം വിനിയോഗിക്കേണ്ടത്. രാജ്യത്തിന്റെ നിലനില്‍പ്പ് മുന്നില്‍ കണ്ട് വിലപ്പെട്ട സമ്മതിദാനാവകാശം കരുതലോടെ ഉപയോഗിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു. ക്ലാസിന് എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ നേതൃത്വം നല്‍കി. കന്തല്‍ സൂപ്പി മദനി വാര്‍ഷിക റിപ്പോര്‍ട്ടും വിസി അബ്ദുല്ല സഅദി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സയ്യിദ് ഹസന്‍ ഇമ്പിച്ചി തങ്ങള്‍ മൂസല്‍ മദനി തലക്കി, സെയ്യിദ് അലവി തങ്ങള്‍ ചെട്ടകുഴി, ബഷീര്‍ പുളിക്കൂര്‍, യൂസഫ് മദനി ചെറുവത്തൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, നംഷാദ് ബേക്കൂര്‍, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, ഇല്ല്യാസ് കൊറ്റുമ്പ സംബന്ധിച്ചു.