ലിവ് ടു സ്മൈല്‍കോണ്‍വൊക്കേഷന്‍സംഘടിപ്പിച്ചു
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സ് കോര്പറേറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരത്തോടെ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിക്കുന്ന, എല്‍.ടി.എസ് മിഡില്‍ ഈസ്റ്റ് ന്റെ ലോഞ്ചിങ് കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു
ദുബൈ : ലിവ് ടു സ്മൈല്‍ ഡിജിറ്റല്‍ അക്കാദമിയിലൂടെ പഠനം പൂര്‍ത്തിയാക്കി, പത്താം ക്ലാസ്സ്, പ്ലസ് ടു, ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ പാസ്സായ, യു എ ഇ യിലെ വ്യത്യസ്ത എമിറേറ്റുകളില്‍ നിന്നുള്ള പഠിതാക്കളുടെ കോണ്‍വൊക്കേഷന്‍ ദുബൈയില്‍ നടന്നു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമന്‍ഡ്സ് കോര്പറേറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരത്തോടെ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിക്കുന്ന, എല്‍.ടി.എസ് മിഡില്‍ ഈസ്റ്റ് ന്റെ ലോഞ്ചിങ് കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു.ലിവ് ടു സ്മൈല്‍ ഡയറക്ടര്‍മാരായ ഇര്‍ഫാദ് മായിപ്പാടി, അഹമദ് ഷെറിന്‍, അബ്ദുറഹ്‌മാന്‍ എരോല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പഠനം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വ്യത്യസ്ത കാരണങ്ങളാല്‍ പഠനം തുടരാനാവാത്തവര്‍ക്കും, വിദേശത്തു ജോലി ചെയ്യുന്നതോടൊപ്പം നാഷണല്‍ ഓപ്പണ്‍ സ്‌കൂളിന്റെ പത്താം ക്ളാസ്, പ്ലസ് ടു തുടങ്ങിയ കോഴ്സുകള്‍ക്കും, ഇഗ്‌നോ തുടങ്ങിയ നിരവധി സര്‍വ്വകലാശാലകളുടെ ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും വിദേശത്തിരുന്നു തന്നെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പഠനം നടത്തി പരീക്ഷ എഴുതുന്നതിനുള്ള സൗകര്യങ്ങളാണ് ലിവ് ടു സ്മൈല്‍ ഒരുക്കുന്നത്.വിശദ വിവരങ്ങള്‍ക്ക്, 0502125961 / 0568992489 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.