‘ഉത്തരവാദിത്വം : മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’എസ് വൈ എസ് കുമ്പള സോണ്‍ പ്ലാറ്റിനംഅസംബ്ലി സമാപിച്ചു
പുത്തിഗെ : ‘ഉത്തരവാദിത്വം: മനുഷ്യ പറ്റിന്റെ രാഷ്ട്രീയം’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് കുമ്പള സോണ്‍ പുത്തിഗെ മുഹിമ്മാത്തില്‍ നടത്തിയ പ്ലാറ്റിനം അസംബ്ലി സമാപിച്ചു സമാപിച്ചു.
സോണ്‍ പ്രസിഡണ്ട് അബ്ദുസലാം സഖാഫി പാടലടുക്കയുടെ അധ്യക്ഷതയില്‍ ജില്ലാ ദഅവാ പ്രസിഡന്റ് അബൂബക്കര്‍ കാമില്‍ സഖാഫി ഉത്ഘാടനം ചെയ്തു. ജില്ലാ ജന.സെക്രട്ടറി അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട വിഷയാവതരണം നടത്തി. സയ്യിദ് ഷഫീഖ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ജമാല്‍ സഖാഫി പെര്‍വാഡ് സോണ്‍ ഭാരവാഹികളായ മുഹമ്മദ് ഹനീഫ് സഅദി കുമ്പോല്‍, സിദ്ധീഖ് പി കെ നഗര്‍, ഫാറൂഖ് സഖാഫി മളി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഉമര്‍ സഖാഫി കൊമ്പോട്, ഡി കെ അബൂബക്കര്‍ സഖാഫി, മുഹമ്മദ് സഖാഫി കുട്യാളം, ഷംസുദ്ദീന്‍ മദനി, ഫൈസല്‍ സഖാഫി കര, അഷ്റഫ് ഹിമമി സഖാഫി സംബന്ധിച്ചു. സുബൈര്‍ ബാഡൂര്‍ സ്വാഗതം പറഞ്ഞു.