സയ്യിദ് താഹിറുല്‍ അഹ്ദല്‍പതിനെട്ടാമത് ഉറൂസ് മുബാറക്:25 കേന്ദ്രങ്ങളില്‍ അനുസ്മരണ സംഗമങ്ങള്‍
കാസര്‍കോട് : ഈ മാസം 15 മുതല്‍ നടക്കുന്ന സയ്യിദ് താഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനെട്ടാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി 20 മഹല്ലുകളില്‍ നാളെ ജുമുഅ പ്രഭാഷണങ്ങള്‍ നടക്കും. അനുസ്മരണം, ഉറൂസ് സന്ദേശം, പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും. കുമ്പള സോണിലെ ഒഡുവാര്‍, ചൂരിത്തടുക്ക, ചളളംങ്കയം, ഉപ്പള സോണിലെ ചേവാര്‍, സുബ്ബൈക്കട്ടെ, മരിക്കള, മഞ്ചേശ്വരം സോണിലെ സുംകതകട്ടെ, ഉദുമ സോണിലെ കുണിയ, കാസര്‍കോട് സോണിലെ പെരിയട്ക്ക, മുള്ളേരിയ സോണിലെ സറോളി എന്നിവിടങ്ങളില്‍ നടക്കുന്ന സംഗമങ്ങളില്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കൊമ്പോട്, ഹനീഫ് സഅദി കുമ്പോല്‍, ഉമറുല്‍ ഫാറൂഖ് സഖാഫി മളി, അലി ഹിമമി ചെട്ടുംകുഴി, അഷ്റഫ് സഖാഫി ഉളുവാര്‍, ഉമര്‍ മദനി കനിയാല, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, ഉമറുല്‍ ഫാറൂഖ് സഖാഫി കുമ്പോല്‍, ബി എച് സിദ്ധീഖ് ഹിമമി എന്നിവര്‍ പ്രഭാഷണം നടത്തും.
കാഞ്ഞങ്ങാട് സോണിലെ പടന്ന മര്‍കസ് അന്‍വാറുല്‍ മദീനയില്‍ നടന്ന അനുസ്മരണ സമ്മേളനം എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ ഉത്ഘാടനം ചെയ്തു. ബംബ്രാണയിലും കൊറ്റുമ്പയിലും പാവറടുക്കയിലും നടന്ന സംഗമത്തില്‍ ഹനീഫ് സഅദി കുമ്പോല്‍, ബഷീര്‍ നഈമി കുണ്ടാര്‍, അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട് പ്രഭാഷണം നടത്തി. കൊടിയമ്മ, പി കെ നഗര്‍ യുണിറ്റികളില്‍ അബൂബക്കര്‍ കാമില്‍ സഖാഫി, അലി ഹിമമി ചെട്ടുംകുഴി നേതൃത്വ നല്‍കി.
നാളെ (ഫെബ്രുവരി 2ന്)മൂഡമ്പൈല്‍, കളത്തൂര്‍ രിഫാഈ നഗര്‍ യൂണിറ്റുകളികളിലും 4നും 8നും നെല്ലിക്കട്ട, ആദൂര്‍, 9ന് പൂക്കട്ടയിലും സംഗമങ്ങള്‍ നടക്കും.