എക്സാലോജിക് വിവാദം;അടിയന്തര പ്രമേയത്തിന്അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച്പ്രതിപക്ഷം
മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
അടിയന്തരപ്രമേയ നോട്ടീസ് ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍. നോട്ടീസ് ചട്ടവിരുദ്ധമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കോടതിയുടെ മുന്നിലുള്ള വിഷയം പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി ലഭിക്കാതെ വന്നതോടെ ബാനറുയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
ഗൗരതരമായ ക്രമക്കേടുകള്‍ ഈ കമ്പനി നടത്തിയതായി അന്വേഷണങ്ങളില്‍ പറയുന്നുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രിയ്ക്കെതിരെയും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ഈ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് വിഡി സതീശന്‍ പറഞ്ഞു.