അല്‍ ഹുസ്‌ന ഷീ അക്കാദമിയില്‍അജ്മീര്‍ ഖാജ ആണ്ടനുസ്മരണവുംഅല്‍ ഹുസ്‌ന ഫെസ്റ്റും നാളെ തുടക്കം
കാസര്‍കോട്: ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷീ അക്കാദമിയില്‍ സുല്‍ത്താനുല്‍ ഹിന്ദ് അജ്മീര്‍ ഖാജ (റ) ആണ്ടനുസ്മരണവും താലന്റിയ 2സ24 അല്‍ ഹുസ്‌ന ഫെസ്റ്റും നാളെ ആരംഭിക്കും.
രാവിലെ 9.30ന് അല്‍ ഹുസ്‌ന കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനി സ്വാഗതം ആശംസിക്കും ഡയറക്ടര്‍ മുനീര്‍ സഅദി അല്‍ അര്‍ഷദി നെല്ലിക്കുന്നിന്റ അദ്ധ്യക്ഷതയില്‍ പ്രഫസര്‍ ഇബ്രാഹിം സഖാഫി ഉദ്ഘാടനം ചെയ്യും
ശംസുല്‍ ഹുദാ നൂരി സൈനബ് അല്‍ ഫിഹ്രി മുഹ്സിന വഫിയ്യ ഖൈറുന്നിസ സക്കിയ്യ ഫാത്വിമ റുസൈന വഫിയ്യ സഹ്റ സക്കിയ്യ നഫീസത്ത് മിസ്രിയ്യ അല്‍ സഅക്കിയ സംബന്ധിക്കും.
തുടര്‍ന്ന് ദിജ്‌ല ഫുറാത്ത് എന്നീ ഗ്രൂപ്പുകളിലായി നാല്പതു ഇനങ്ങളില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന സുല്‍ത്താന്‍ ഹിന്ദ് അജ്മീര്‍ ഖാജ ആണ്ടനുസ്മരണ സദസ്സിന് പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് അല്‍ ഹാഫിള് അസ്ഹര്‍ അല്‍ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും