05/02/2025
#Kerala

നിക്ഷേപം തിരികെലഭിക്കുന്നില്ല;ദയാവധത്തിന്സര്‍ക്കാറിനോടും കോടതിയോടുംഅനുമതി തേടി കരുവന്നൂര്‍ബേങ്കിലെ നിക്ഷേപകന്‍

കൊച്ചി – കരുവന്നൂര്‍ ബേങ്കില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ ദയാവധത്തിന് സര്‍ക്കാരിനും ഹൈക്കോടതിയിലും അപേക്ഷ നല്‍കി ബേങ്കിലെ നിക്ഷേപകന്‍.

മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അപേക്ഷ നല്‍കിയത്. ജനുവരി 30ന് ജീവനൊടുക്കാന്‍ അനുമതി നല്‍കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്.

ബേങ്കില്‍ നിന്നും 70 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നാണ് ജോഷി പറയുന്നത്. എന്നാല്‍ പണം മടക്കി നല്‍കാത്തതോടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണെന്നും ജോഷി പറയുന്നു. പണം മടക്കി നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ദയാവധത്തിന് അനുവദിക്കണം. 20 കൊല്ലത്തിനിടെ 2 തവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ നടത്തിയതായും കരുവന്നൂര്‍ ബേങ്കിലാണു കുടുംബത്തിന്റെ മുഴുവന്‍ സമ്ബാദ്യവും നിക്ഷേപിച്ചതെന്നും കുടുംബച്ചെലവും മക്കളുടെ വിദ്യഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണെന്നും ജോഷി അപേക്ഷയില്‍ പറയുന്നു

Leave a comment

Your email address will not be published. Required fields are marked *