05/02/2025
#Kasaragod

വൈദ്യുതി നിരക്കിനേക്കാള്‍പ്രാധാന്യം ജീവരക്ഷക്ക് നല്‍കണം

മുള്ളേരിയ : കെ എസ് ഇ ബി വൈദ്യുതി നിരക്ക് വര്‍ദ്ധനവിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് മനുഷ്യരുടെ ജീവ രക്ഷക്കാണ്. കേരളം വികസനത്തിന്റെ പടവുകള്‍ താണ്ടി മുന്നോട്ട് ഗമിക്കുമ്പോള്‍ മലയോര മേഖലയില്‍ വികസന മുരടിപ്പ് തുടര്‍ന്നു. ദേലംപാടി പഞ്ചായത്തിലെ മയ്യളം, ഗോളിത്തടുക്ക, കണ്ണങ്കോള്‍ കൊമ്പോട്, സാലത്തടുക്ക തുടങ്ങിയ മേഖലകളില്‍ വസിക്കുന്നവര്‍ക്ക് ജീവ സുരക്ഷാ വര്‍ദ്ധിപ്പിക്കാന്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. തെരുവ് നായയുടെയും വന്യ മൃഗങ്ങളുടെയും ശല്യം ദൈനംദിനം വര്‍ദ്ധിപ്പിച്ചു വരുന്നു. അത് പോലെ വൈദ്യുതി സെക്ഷന്‍ ഓഫിസ് ദേലംപാടിയില്‍ സ്ഥാപിക്കാന്‍ സ്ഥലം എം എല്‍ എ യോട് നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലം കണ്ടില്ല.ഓഫീസ് ആവശ്യങ്ങള്‍ക്ക് കിലോമീറ്ററോളം താണ്ടി മുള്ളേരിയയില്‍ എത്തണം.
ഉദുമ എം എല്‍ എയും പഞ്ചായത്ത് അധികൃതരും ഇടപെട്ട് പരിഹാരം കാണണം. ജനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക. ദേലംപാടി പഞ്ചായത്തിലെ മയ്യളം മസ്ജിദ് ട്രാന്‍സ്‌ഫേര്‍മര്‍ അപകട ഭീഷണി നേരിടുന്നു. കമ്പിവേലി കെട്ടി സുരക്ഷാ ഉറപ്പ് വരുത്തണം. സ്‌കൂള്‍, മദ്റസ വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന റോഡ് വക്കില്‍ സ്ഥിചൈയ്യുന്ന ട്രാന്‍സ്‌ഫേര്‍മറില്‍ നിന്ന് വൈദ്യുതിയേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം കന്നു കാലികള്‍ക്ക് ഷോക്കേറ്റിരുന്നു ഷോക്കേറ്റിരുന്നു. ഇനിയും അധികൃതര്‍ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്ന് നാട്ടുകാര്‍ അറിയിച്ചു

ഉമര്‍ സഖാഫി മയ്യളം
9497841822

Leave a comment

Your email address will not be published. Required fields are marked *