വണ്ടിപ്പെരിയാര്‍പെണ്‍കുട്ടിയുടെപിതാവിന് കുത്തേറ്റു
വണ്ടിപ്പെരിയാറില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസില്‍ കുറ്റവിമുക്തമാക്കപ്പെട്ട അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മുത്തച്ഛനും കുത്തേറ്റ് ഉണ്ടെന്നാണ് വിവരം. അര്‍ജുന്റെ പിതാവിന്റെ സഹോദരനാണ് ആക്രമിച്ചത്. പെണ്‍കുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.