മുസ്ലീം ലീഗ് നേതാവ് യൂ ഹൈദ്രോസ് നവകേരള സദസ്സില്‍
പാലക്കാട് – മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് യൂ ഹൈദ്രോസ് നവകേരള സദസ്സ് പ്രഭാതയോഗത്തില്‍ എത്തി. മുഖ്യമന്ത്രി വിളിച്ചാല്‍ പങ്കെടുക്കേണ്ടത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹൈദ്രോസ് പറഞ്ഞു.
എല്‍ ഡി എഫല്ല ജനങ്ങളെ തേടി വരുന്നത്. സര്‍ക്കാര്‍ നേരിട്ടു വരുമ്‌ബോള്‍, ജനങ്ങള്‍ക്കുള്ള ആവശ്യം മുഖ്യമന്ത്രിയെ അറിയിക്കാനാണ് താന്‍ വന്നത്. നവകേരള സദസ്സില്‍ വരുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. മുഖ്യമന്ത്രിയാണു പങ്കെടുക്കാനായി വിളിച്ചത്. അതുകൊണ്ടാണു വന്നത്.
നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം പാര്‍ട്ടി ഞങ്ങളെ അറിയിച്ചിട്ടില്ല. എനിക്കെതിരെ നടപടിയെടുത്താലും ഇല്ലെങ്കിലും ഞാന്‍ ലീഗ് കാരന്‍ തന്നെയാണ്. അത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളോടുള്ള കടപ്പാടാണ്. അദ്ദേഹത്തിന്റെ കാലിന്റെ ചുവട്ടില്‍ എപ്പോഴുമുണ്ടാകുമെന്നും ഹൈദ്രോസ് പറഞ്ഞു. നവകേരള സദസ്സ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു.
പാലക്കാട് ജില്ലയിലെ ഇന്നത്തെ ആദ്യ സദസ്സ് ചാലിശ്ശേരിയിലാണ്. ഇതിനുശേഷം പട്ടാമ്ബി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലും നവകേരള സദസ് നടക്കും.