ഷാജനെ തേടിമറുനാടന്റെഓഫീസില്‍ റെയ്ഡ്
കൊച്ചി – വിവാദ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ ഓഫീസിലും ജീവനക്കാരുടെ വീടുകളിലും പോലീസിന്റെ റെയ്ഡ്. കൊച്ചി സെന്‍ട്രല്‍ എ സി പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. ആഴ്ചകളായി ഒളിവില്‍ കഴിയുന്ന ഷാജനെ പിടികൂടുകയാണ് ലക്ഷ്യം. ജീവനക്കാരുടെ ഫോണുകളും ലാപ്പ് ടോപ്പും പോലീസ് പിടിച്ചെടുത്തു.
ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ട്. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസില്‍ രാവിലെ മുതല്‍ പോലീസ് പരിശോധന നടക്കുന്നുണ്ട്. മൂന്ന് ജീവനക്കാരുടെ വീടുകളിലും റെയ്ഡുണ്ട്.
തിരുവനന്തപുരത്ത് പട്ടത്തുള്ള മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് പരിശോധന. ഷാജന്‍ സ്‌കറിയക്കെതിരെ എസ് സി- എസ് ടി പീഡന നിരോധന നിയമം പ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഇതില്‍ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഷാജന്റെത് യഥാര്‍ഥ മാധ്യമപ്രവര്‍ത്തനമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഷാജനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വിളിപ്പിച്ചിട്ടുണ്ട്.