ഖുർആൻ വിശുദ്ധിയിൽ ലയിച്ച് ഉറൂസ് നഗരി: മൂവായിരത്തോളം ഖത്മുകൾ സമർപിച്ചു.
മുഹിമ്മാത്ത്: സയ്യിദ് ത്വാഹിറുൽ അഹ്ദൽ 19-ാമത് ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച ഖത്മുൽ ഖുർആൻ മജ്ലിസ് സമാപിച്ചു. മുഹിമ്മാത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും സമീപവാസികളും വിവിധ മദ്രസകളിലെ വിദ്യാർത്ഥികളുമടക്കം ആയിരങ്ങളാണ് ഖുർആൻ ഖത്മ് പാരായണത്തിൽ സംബന്ധിച്ചത്. ഉറൂസിന്റെ ഭാഗമായി താഹിറുൽ അഹദൽ തങ്ങൾ മഖാം പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലും രാപ്പകൽ ഇടമുറിയാതെ ഖുർആൻ പാരായണം ചെയ്തിരുന്നു.
![](https://muhimmath.news/wp-content/uploads/2025/02/madhuram-news-Recovered-786x1024.jpg)