സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് :ഉറുമിയില്‍ ആത്മീയ സംഗമം നടത്തി .
പുത്തിഗെ : സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പത്തൊന്‍മ്പതാമത് ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി കേരള മുസ്ലിം ജമാത്ത് , എസ് വൈ എസ്, എസ് എസ് എഫ് ഉര്‍മി യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആത്മീയ സംഗമം നടത്തി. മഹ്ളറത്തുല്‍ ബദ്രിയ്യ, അനുസ്മരണ പ്രഭാഷണം, പ്രാര്‍ത്ഥന സംഗമം, തബറുക് വിതരണം തടുങ്ങിയവ നടന്നു. ഉറുമി സുന്നി സെന്ററില്‍ നടത്തിയ സംഗമം മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. അബ്ബാസ് സഖാഫി മണ്ട്ടമ്മ, അബ്ദു സലാം സഖാഫി, ഹമീദ് ഹാജി പി കെ, അബ്ദുല്‍ ഹമീദ് എം , ജുനൈദ് എം കെ, കുഞ്ഞഹമ്മദ് യു എം, അബ്ദുറഹ്‌മാന്‍, ഹാരിസ് ടി, റഫീഖ്, അബ്ദുല്‍ സത്താര്‍, അശ്‌റഫ് യു എം തുടങ്ങിയവര്‍ നേതൃത്വ നല്‍കി.