ഉറൂസ് നഗരി ഭക്തിസാന്ദ്രം: പതിനായിരങ്ങളെത്തുന്നത് മുഹിമ്മാത്തിലേക്കുള്ള വിഭവങ്ങളുമായി
മുഹിമ്മാത്ത് : സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ 19-ാമത് ഉറൂസ് മുബാറക്ക് – മുഹിമ്മാത്ത് സനദ് ദാന സമ്മേളന നഗരിയിലേക്ക് കേരളത്തിന്റെയും കർണാടകയുടെയും വിവിധ ഭാഗങ്ങളിൽ നിന്ന് വിഭവങ്ങളുമായി ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ.
യതീം കുട്ടികളും മുതഅല്ലിമീങ്ങളുമടക്കം മുഹിമ്മാത്തിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുന്നതിനുവേണ്ടി ഒരു വർഷത്തേക്കുള്ള അരി സമാഹരിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി നേരത്തെ മുഹിമ്മാത്ത് പ്രഖ്യാപിച്ചിരുന്നു. പ്രസ്തുത പദ്ധതിയുടെ ഭാഗമായാണ് വിവിധ ദിക്കുകളിൽ നിന്ന് ജനങ്ങൾ പ്രാർത്ഥന നിറഞ്ഞ മനസ്സുമായി മുഹിമ്മാത്തിലേക്കെത്തുന്നത്. മുഹിമ്മാത്തിലേക്ക് അരി നൽകുന്നതിലൂടെ വലിയ ആവശ്യങ്ങളാണ് പൂർത്തീകരിച്ചു കിട്ടുന്നതെന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു. മുഹിമ്മാത്ത് പ്രഖ്യാപിച്ച ഭക്ഷ്യ സുരക്ഷാ പദ്ധതി അടക്കം മുഴുവൻ സംരംഭങ്ങളോടും ജനങ്ങൾ കാണിക്കുന്ന സ്നേഹവും പിന്തുണയും ദിനേന വർദ്ധിച്ചുവരികയാണെന്നും തികഞ്ഞ ആത്മസംതൃപ്തിയോടെയാണ് മുഹിമ്മാത്തിലേക്ക് എത്തുന്നവരെല്ലാം മടങ്ങി പോകുന്നത് എന്നും മുഹിമ്മാത്ത് ഭാരവാഹികൾ പറഞ്ഞു.
![](https://muhimmath.news/wp-content/uploads/2025/02/3-786x1024.jpg)