മുട്ടില്‍ മരംമുറി:എസ് ഐ ടി അന്വേഷിച്ചതിനാല്‍ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലുംവെളിച്ചത്തായെന്ന് വനം മന്ത്രി
![](https://muhimmath.news/wp-content/uploads/2023/07/topaz-copy-2-991x564.jpg)
കോഴിക്കോട് – മുട്ടില്‍ മരംമുറി കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) അന്വേഷിച്ചതിനാല്‍ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കം കുറ്റങ്ങള്‍ കോടതിയില്‍ എത്തിക്കാന്‍ കഴിഞ്ഞതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ കോഴിക്കോട്ട് വാര്‍ത്താ ലേഖകരോട് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സ്വീകരിക്കുക. നിയമലംഘനം നടത്തിയവരോട് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.
വനം വകുപ്പ് മാത്രം നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ പ്രതികള്‍ 500 രൂപ പിഴയടച്ചു രക്ഷപ്പെടുമായിരുന്നു. മരം കൊള്ള സംബന്ധിച്ച ഡി എന്‍ എ പരിശോധന ഇന്ത്യയില്‍ തന്നെ ആദ്യമാണ് നടന്നത്. ഒരു സര്‍ക്കാര്‍ ഉത്തരവിനെ മറയാക്കി പട്ടയഭൂമിയില്‍ നിന്ന് വ്യാപകമായി മരങ്ങള്‍ മുറിക്കുക ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു.