30/04/2024
#Uncategorized

മുഹമ്മദ് മുബാറക് ഹാജി അന്തരിച്ചു

മുഹമ്മദ് മുബാറക് ഹാജി അന്തരിച്ചു

കാസര്‍കോട്:  മുന്‍ കാസര്‍കോട് ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റും ഐഎന്‍എല്‍ നേതാവുമായ ആലംപാടി എരുതുംകടവിലെ മുഹമ്മദ് മുബാറക് ഹാജി (91) അന്തരിച്ചു. കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. മുസ്ലിം ലീഗ് നേതാവായിരുന്ന മുഹമ്മദ് മുബാറക് ഹാജി, സുലൈമാന്‍ സേട് ഐഎന്‍എല്‍ രൂപീകരിച്ചപ്പോള്‍ ആ പ്രസ്ഥാനത്തോടൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു.

1931 ഡിസംബര്‍ 31ന് മേനങ്കോട് അബ്ദുല്‍ഖാദര്‍ ഹാജി – ആയിശ ആലംപാടിയുടെയും മകനായി ജനിച്ച മുബാറക് ഹാജി മലയാളം, കന്നഡ, ഉര്‍ദു, ഇന്‍ഗ്ലീഷ്, അറബി, തമിഴ് എന്നീ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുമായിരുന്നു. 1946ല്‍ എം എസ് എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1948 മുതല്‍ ’85 മുസ്ലിംലീഗ് താലൂക് സെക്രടറി, ’85 മുതല്‍ ’93 വരെ ജില്ലാ സെക്രടറി, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ്, ട്രഷറര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 1964 മുതല്‍ ’95 വരെ ചെങ്കള പഞ്ചായത് മെമ്പറായിരുന്നു. ’90ല്‍ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചെര്‍ക്കള-മധൂര്‍ ഡിവിഷനില്‍നിന്നും 2005ല്‍ ചെമ്മനാട് ഡിവിഷനില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഈ   കാലയളവിലാണ് ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റായത്. ആലംപാടി നൂറുൽ ഇസ്ലാം ഓർഫനേജ് മുൻ പ്രസിഡന്റാണ്.

ഭാര്യമാർ: മറിയം, പരേതയായ ഉമ്മുഹലീമ.

മക്കൾ: അബൂബകർ എംഎം (വ്യാപാരി), പരേതരായ അബ്ദുല്ല, ബീഫാത്വിമ.
മരുമക്കൾ: ഖദീജ നയാബസാർ, റഫീദ ചാപ്പക്കല്ല്.

സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ ഹാജി, അബ്ബാസ് ഹാജി, നഫീസ, സൈനബ.
എരുതുംകടവ് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Leave a comment

Your email address will not be published. Required fields are marked *