മുഹിമ്മാത്ത് സമ്മേളന പ്രചരണവുംഇശല്‍ നൈറ്റും ഇന്ന്(വെള്ളി)
ബാംഗളൂര്‍: കാസറഗോഡ് ജില്ലയിലെ മത ഭൗതിക സമുന്വയ കലാലയമായ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ സമ്മേളന പ്രചരണവും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ അനുസ്മരണവും ഇശല്‍ നൈറ്റും ഇന്ന് രാത്രി(10 വെള്ളി) 9 മണി മുതല്‍ അള്‍സൂര്‍ മര്‍കസുല്‍ ഹുദ മസ്ജിദില്‍ വെച്ച് നടക്കും.
മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സ്വലാഹുദ്ധീന്‍ രിഫാഈ തിരുനല്‍വേലി തമിഴ് നാട് ഉല്‍ഘാടനം ചെയ്യും.മൂസ സഖാഫി കളത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും.ഇശല്‍ വിരുന്നിന് അശ്രഫ് പെരുമുഖം നേതൃത്വം നല്‍കും.അബ്ദുറഹിമാന്‍ അഹ്‌സനി,ബഷീര്‍ സഅദി പീനിയ,അബ്ദുനാസര്‍ അഹ്‌സനി,ജാഫര്‍ നൂറാനി,അനസ് സിദ്ധീഖി,അബ്ബാസ് നിസാമി,അബ്ദുലതീഫ് നഈമി,അബ്ദുല്‍ ഹകീം ഞഠ നഗര്‍,അബ്ദുറഹിമാന്‍ ഹാജി അള്‍സൂര്‍,അബ്ദുല്‍ ഖാദര്‍ ഹാജി ബള്ളൂര്‍ സംബന്ധിക്കും.സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് സയ്യിദ് ശൗഖതലി ഹിമമി സഖാഫി നേതൃത്വം നല്‍കും