05/02/2025
#Uncategorized

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ്:മധൂരിലും ചെങ്കളയിലും തിദ്കാറെ അഹ്ദല്‍

വിദ്യാനഗര്‍ : ഫെബ്രുവരി 6 മുതല്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ പത്തൊന്‍മ്പതാമത് ഉറൂസും മുഹിമ്മാത്ത് സനദ് ദാന സമ്മേളനവും വിളംബരം ചെയ്തു ജില്ലയിലെ 50 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന തിദ്കാറെ അഹ്ദല്‍’ സംഗമങ്ങളുടെ ഭാഗമായി മധൂരിലും ചെങ്കളയിലും സംഗമങ്ങള്‍ പ്രൗഢമായി. ഉളിയത്തടുക്ക എസ് പി നഗറില്‍ നടന്ന സംഗമം കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് സോണ്‍ പ്രസിഡന്റ് സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി ഉത്ഘാടനം ചെയ്തു. മുഹിമ്മാത്ത് മുദരിസ് ജമാലുദീന്‍ സഖാഫി പെര്‍വാഡ് വിഷയവതരണം നടത്തി. സോണ്‍ സെക്രട്ടറി സി എം എ ചേരൂര്‍ , മുഹമ്മദ് കുഞ്ഞി ഉളുവാര്‍ പ്രസംഗിച്ചു. മധൂര്‍ സര്‍ക്കിള്‍ ഭാരവാഹികള്‍ : സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി(ചെയര്‍മാന്‍), ജാബിര്‍ പാറക്കട്ട, അബ്ദുല്‍ അസീസ് മധൂര്‍, അഷ്റഫ് ഹിമമി(വൈ ചെയര്‍മാന്‍), ഷാഫി പട്ട്‌ള(ജന കണ്‍വീനര്‍), മിഹ്താബ് പയോട്ട, അഷ്റഫ് പയോട്ട, ഷംസീര്‍ സൈനി(ജോ കണ്‍വീനര്‍), ഇത്തിഹാദ് മുഹമ്മദ് ഹാജി(ഫിനാന്‍സ് കണ്‍വീനര്‍), യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍: മുനീര്‍ സഖാഫി(മധൂര്‍), സുല്‍ത്താന്‍ മഹ്‌മൂദ്(പട്ട്‌ള), ഹമീദ് കുഞ്ചാര്‍(ത്വഹാ നഗര്‍), അലി സഖാഫി(ചെട്ടുംകുഴി), ഹംസ സഖാഫി(ചൂരി), മഹ്‌മൂദ് ഹനീഫി(ഒളയത്തടുക്ക), മജീദ് പോക്കര്‍(മുട്ടത്തോടി), ഇബ്രാഹിം(പുളിക്കൂര്‍), സയ്യിദ് ജബ്ബാര്‍ തങ്ങള്‍(റഹ്‌മത്ത് നഗര്‍), അബ്ദുല്‍ റഹ്‌മാന്‍(ബദര്‍ നഗര്‍), അബ്ദുല്‍ കരീം(പയോട്ട), ഇര്‍ഫാദ്(മായിപ്പാടി)
വിദ്യാനഗര്‍ സഅദിയ സെന്ററില്‍ നടന്ന ചെങ്കള സര്‍ക്കിള്‍ സംഗമം കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് സോണ്‍ സെക്രട്ടറി സി എം എ ചേരൂര്‍ ഉത്ഘാടനം ചെയ്തു. മുഹിമ്മാത്ത് വൈ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ വിഷയാവതരണനം നടത്തി.അഹ്‌മദ് സഅദി ചെങ്കള പ്രസംഗിച്ചു. ചെങ്കള സര്‍ക്കിള്‍ ഭാരവാഹികള്‍: ഷാഫി ഹാജി ബേവിഞ്ച(ചെയര്‍മാന്‍), എസ് ടി അബ്ദുല്ല ആലംപാടി, അബ്ദുല്‍ ജലീല്‍ ഏളിഞ്ചിക, സൈനുദീന്‍ പാണലം(വൈ ചെയര്‍മാന്‍), അബ്ദുല്‍ നാസിര്‍ ചേരൂര്‍(ജന കണ്‍വീനര്‍), അബ്ദുല്‍ നാസര്‍ മളിയില്‍, എം പി അബ്ദുല്‍ ഖാദിര്‍ ചേരൂര്‍, സഫ്വാന്‍ ആലംപാടി, സുന്നി’അബ്ദുല്ല ചെര്‍ക്കള(ജോ കണ്‍വീനര്‍), യൂണിറ്റ് കോര്‍ഡിനേറ്റര്‍മാര്‍: സി എം എ ചേരൂര്‍(ചേരൂര്‍), അഹ്‌മദ് സഅദി(തൈവളപ്പ്), കെ വി ഉസ്താദ്(കുഞ്ഞിക്കാനം), ഉമര്‍ നെക്കര(എര്‍മാളം), എസ് ടി അബ്ദുല്ല(ആലംപാടി), അബ്ദുല്‍ റഹ്‌മാന്‍ ചാല(നയമാര്‍മൂല), ആഷിഖ് ഹിമമി(പാണലം), ജഹ്ഫര്‍(കല്ലക്കട്ട), അബൂബക്കര്‍(മേനംകോട്), നാഷണല്‍ അബ്ദുല്ല(റഹ്‌മാനിയ നഗര്‍), അന്‍സീര്‍(ചെര്‍ക്കള)

Leave a comment

Your email address will not be published. Required fields are marked *