മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം;സഹായം വാഗ്ദാനം ചെയ്തവരുമായിമുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷവും, കര്‍ണാടക സര്‍ക്കാരും ഉള്‍പ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചര്‍ച്ചക്കായി ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.30നാണ് യോഗം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രാഹുല്‍ ഗാന്ധിയുടെ പ്രതിനിധി, കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി, ഉഥഎക പ്രതിനിധികള്‍ തുടങ്ങിയവരെ ഒന്നാംഘട്ട ചര്‍ച്ചക്കായി ക്ഷണിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിന്റെ വിശദാംശങ്ങള്‍, ടൗണ്‍ഷിപ്പിന്റേയും വീടുകളുടെയും പ്ലാന്‍ എന്നിവ യോഗത്തെ അറിയിക്കും. ഈ മാസം നാലാം തീയതിയാണ് രണ്ടാംഘട്ട കൂടിക്കാഴ്ച.
അതി തീവ്ര ദുരന്തമായി അംഗീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ സഹായം ലഭിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തും. വിവിധ കേന്ദ്ര മന്ത്രാലയങ്ങളില്‍ നിന്ന് പ്രത്യേക ധനസഹായവും കേരളം ആവശ്യപ്പെടും. എം പി മാരുടെ സഹായവും തേടും. ഡച അടക്കമുള്ള വിദേശ സംഘടനകളില്‍ നിന്ന് സഹായം ലഭിക്കാനുള്ള ശ്രമവും നടത്തും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2219 കോടിയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.