കാസര്‍കോട് ദാഇറമഹര്‍ജാന്‍ ജനുവരിഒന്നിന് മുഹിമ്മാത്തില്‍
പുത്തിഗെ – ജാമിഅതുല്‍ ഹിന്ദ് കാസര്‍കോട് ദാഇറ മഹര്‍ജാന്‍ ജനുവരി ഒന്നിന് പുത്തിഗെ മുഹിമ്മാത്ത് ക്യാമ്പസില്‍ നടക്കും. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ 74 ഇനം മത്സരങ്ങളിലായി മാറ്റുരക്കും.
രാവിലെ പത്ത് മണിക്ക് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷ്റഫ് ഉത്ഘാടനം നിര്‍വഹിക്കും. സയ്യിദ് ജലാലുദീന്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്ത മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ കീനോട്ട് അവതരിപ്പിക്കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വൈകിട്ട് നടക്കുന്ന സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പറ ഉത്ഘാടനം ചെയ്യും. എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ പ്രസംഗിക്കും. എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ ട്രോഫി വിതരണം നടത്തും. സയ്യിദ് മുജ്തബ ജമലുല്ലൈലി, ബഷീര്‍ സഖാഫി കൊല്യം, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി, അസ്അഅദ് നഈമി, സ്വാദിഖ് അസ്നവി തുടങ്ങിയവര്‍ സംബന്ധിക്കും.