05/02/2025
#Kerala

വീണ്ടും ജീവനെടുത്ത്കാട്ടാന; ഇടുക്കിയില്‍ 22കാരന് ദാരുണാന്ത്യം

ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി ഇലാഹിക്ക് (22) ആണ് മരിച്ചത്. തേക്കിന്‍ കൂപ്പില്‍ വെച്ചാണ് കാട്ടാന ആക്രമിച്ചത്. തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് ആക്രമണം. അമര്‍ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അമറിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.കുടുംബത്തിലെ ഏക ആശ്രയമാണ് ഇല്ലാതായതെന്ന് വാര്‍ഡ് മെമ്പര്‍ ഉല്ലാസ് പറഞ്ഞു. വനാതിര്‍ത്തിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കാട്ടാന ശല്യം രൂക്ഷമാണെന്ന് വാര്‍ഡ് മെമ്പര്‍ പറയുന്നു. ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. മുള്ളരിങ്ങാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കാട്ടാനയെ തുരത്താന്‍ പ്രത്യേക ദൗത്യം വനം വകുപ്പ് നടത്തിയിരുന്നു.

മുള്ളരിങ്ങാട് മേഖലയില്‍ ആറ് ആനകള്‍ തമ്പടിച്ചിരിക്കുന്നത്. ഈ ആനകളെ ഉള്‍ക്കാട്ടിലേക്ക് വിടാന്‍ വനം വകുപ്പ് ശ്രമിച്ചിരുന്നെങ്കിലും ദൗത്യം പരാജയപ്പെട്ടിരുന്നു. പുഴ കടന്ന് കാട്ടാനകള്‍ നേര്യമംഗലം വനമേഖലയിലേക്ക് പോകാന്‍ കൂട്ടാക്കിയില്ല. പിന്നീട് ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *