പരിസ്ഥിതി ദിനം : മുഹിമ്മാത്ത് സ്‌കൂളില്‍ ‘ഗ്രീന്‍ ടോക്ക്’ സംഘടിപ്പിച്ചു
പുത്തിഗെ : വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം സൃഷ്ഠിക്കുകയെന്ന ലഷ്യവുമായി ലോക പരിസ്ഥിതി ദിനത്തില്‍ പുത്തിഗെ മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗ്രീന്‍ ടോക്ക് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കിയ സംഗമം കേരള സ്റ്റേറ്റ് കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് ശിവാനന്ദ പേരാല്‍ ഉദഘാടനം ചെയ്തു. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എ എസ് ഉമറുല്‍ ഫാറൂഖ് പൊസോട്ട് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ രൂപേഷ് സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ ഖാദര്‍, ഉമര്‍ ഹിമമി കോളിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.