മതേതര വിശ്വാസികള്‍ക്ക്പ്രതീക്ഷ നല്‍കുന്ന വിധി:ഐ സി എഫ്
ഇന്ത്യയിലെ മതേതര വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പ്രതീക്ഷ നല്‍കുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ വിധിയെന്ന് ഐ സി എഫ് ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുകയും ഇന്ത്യയെന്ന ലോകത്തിലെ മഹത്തായ ജനാധിപത്യ രാഷ്ട്രത്തിന്റെ അന്തസത്ത നിലനിര്‍ത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ആത്യന്തികമായി ജയിക്കുന്നത് മതമല്ല, പകരം ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളാണ്.
ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല; സര്‍ക്കാര്‍ രൂപീകരണത്തിനായി നീക്കങ്ങളുമായി ഇന്ത്യാ മുന്നണിയും; ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍
ഇന്ത്യയുടെ ആത്മാവില്‍ തന്നെ അലിഞ്ഞു ചേര്‍ന്നതാണ് മതേതരത്വം. അതിനെ തകര്‍ക്കാന്‍ ഫാസിസത്തിന് എളുപ്പത്തില്‍ സാധിക്കില്ല. ആ തിരിച്ചറിവാകണം ജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കുമുണ്ടാകേണ്ടതെന്നും ഐ സി എഫ് പ്രസ്താവനയില്‍ പറഞ്ഞു.