05/02/2025
#Kerala

ചിരി മായാതെ മടങ്ങൂ ടീച്ചര്‍’; ടി പി വധം പരോക്ഷമായി സൂചിപ്പിച്ച് ശൈലജക്ക് രമയുടെ കുറിപ്പ്

വടകരയില്‍ തോല്‍വി ഉറപ്പിച്ച എല്‍ ഡി എഫ് സാരഥി കെ കെ ശൈലജക്ക് എഫ് ബിയയില്‍ കുറിപ്പെഴുതി കെ കെ രമ. ടി പി വധത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടുള്ളതാണ് കുറി മരിച്ച മനുഷ്യരെയും തോറ്റ മനുഷ്യരെയും ചേര്‍ത്തുപിടിച്ച നാടാണിതെന്ന് ‘ചിരി മായാതെ മടങ്ങൂ ടീച്ചര്‍..’എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ പറയുന്നു.

എഫ് ബി സന്ദേശത്തിന്റെ പൂര്‍ണരൂപം:
ചിരി മായാതെ മടങ്ങൂ ടീച്ചര്‍..
മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…
ഇവിടുന്ന് മടങ്ങുമ്‌ബോള്‍ അങ്ങനെയേ
മടങ്ങാവൂ
മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്.
മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേര്‍ത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യര്‍ക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേര്‍ത്തു പിടിച്ച് യാത്രയാക്കുകയാണ്…
രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം…
വരും തിരഞ്ഞെടുപ്പുകളില്‍ മതമല്ല,
മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍
ഇന്നാട് ബാക്കിയുണ്ട്..
സ്വന്തം,
കെ.കെ.രമ

Leave a comment

Your email address will not be published. Required fields are marked *