തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യം ബഹുദൂരം മുന്നില്‍; ബിജെപി സ്ഥാനാര്‍ഥി അണ്ണാമലൈ പിന്നില്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യം ബഹുദൂരം മുന്നില്‍. ആകെയുള്ള 39 സീറ്റുകളില്‍ നിലവില്‍ 35 ഇടത്താണ് ഡിഎംകെയും കോണ്‍?ഗ്രസും അടങ്ങുന്ന ഇന്ത്യ സഖ്യം മുന്നിട്ടുനില്‍ക്കുന്നത്.
ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും പിന്നിലാണ് എന്‍ഡിഎ. എന്‍ഡിഎ രണ്ടിടത്താണ് മുന്നിലുള്ളത്. എന്നാല്‍ പ്രമുഖ ബിജെപി സ്ഥാനാര്‍ഥികള്‍ പിന്നിലാണ്.
തൂത്തുക്കുടിയില്‍ ഡിഎംകെ സ്ഥാനാര്‍ഥി കനിമൊഴി മുന്നിലാണ്. ചെന്നൈ സൗത്ത് ബിജെപി സ്ഥാനാര്‍ഥി ഡോ. തമിളിസൈ സൗന്ദരരാജന്‍ പിന്നിലാണ്. രാമനാഥപുരത്ത് ഇന്‍ഡ്യ സഖ്യത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ഒ. പനീര്‍ശെല്‍വം പിന്നിലാണ്. ചെന്നൈ സെന്‍ട്രലില്‍ ഡിഎംകെ സ്ഥാനാര്‍ഥി ദയാനിധി മാരന്‍ മുന്നിലാണ്.
ആദ്യ ഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എന്‍ഡിഎ സഖ്യത്തിന് ധര്‍മപുരിയില്‍ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൈറ്റില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിഎംകെ(13), കോണ്‍ഗ്രസ് (6), കമ്യൂണിസ്റ്റ് പാര്‍ട്ടി (2), സിപിഐ (1), എംഡിഎംകെ (1) സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.