വെഫി ടോപ്പേഴ്‌സ് മീറ്റ് ഇന്ന്
കാസര്‍കോട്: കഴിഞ്ഞ അധ്യയന വര്‍ഷത്തെ 10, പ്ലസ് ടു പൊതു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിന് വേണ്ടി വെഫി കാസര്‍കോട് സംഘടിപ്പിക്കുന്ന സ്റ്റാര്‍ ലൗഡ് ടോപ്പേഴ്‌സ് മീറ്റ് ഇന്ന് കാസര്‍കോട് ഹോട്ടല്‍ ക്യാപ്പിറ്റോള്‍ ഇന്നില്‍ നടക്കും.
വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഹനീഫ അനീസ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത കരിയര്‍ ട്രെയിനര്‍ അബ്ദുള്ള ബുഹാരി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. എസ്എസ്എഫ് കാസര്‍കോട് ജില്ല പ്രസിഡന്റ് അബ്ദുറഷീദ് സഅദി പൂങ്ങോട് അധ്യക്ഷത വഹിക്കും. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഹമ്മദ് നംഷാദ്, റഈസ് മുഈനി, ബാദുഷ സഖാഫി, അബു സാലി പെര്‍മുദെ, ഫൈസല്‍ സൈനി, റസാഖ് സഅദി, ഖാദര്‍ സഖാഫി നാരമ്പാടി,ഫയാസ് പട്ട്‌ള, സിദ്ദീഖ് ഹിമമി, സഈദലി ഇരുമ്പുഴി, മന്‍ഷാദ് അഹ്‌സനി, മുര്‍ഷിദ് പുളിക്കൂര്‍ സംബന്ധിക്കും.