ബെളിഞ്ച മഹബ്ബ: അഹമദുല്‍ ബദവി മദ്‌റസ മുഹാളറഎസ് ബി എസ് ഭാരവാഹികള്‍
ബെളിഞ്ച: മഹബ്ബ കള്‍ച്ചറല്‍ സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഹ്‌മദുല്‍ ബദവി സുന്നീ മദ്‌റസയിലെ വിദ്യാര്‍ത്ഥികള്‍ക്കായി മുഹാളറ രൂപീകരിച്ചു.
സദര്‍ മുഅല്ലിം അബ്ദുറഷീദ് ഹിമമി സഖാഫി പള്ളപ്പാടിയുടെ അധ്യക്ഷതയില്‍ മഹബ്ബ ജന.സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അക്കര, അബ്ദുല്‍ ഹമീദ് എന്‍ കെ, സുബൈര്‍ ഗുരിയടുക്ക, ജമാല്‍ അക്കര,അബ്ദുലെത്തീഫ് ഗോളിക്കട്ട സംബന്ധിച്ചു.
ഭാരവാഹികളായി ജാസിര്‍ നടുക്കുന്ന്(പ്രസിഡണ്ട്) ആദില്‍ നാരമ്പാടി, മിഖ്ദാദ് (വൈ. പ്രസിഡണ്ട്) നിഷാന്‍ നാരമ്പാടി ( ജന.സെക്രട്ടറി) ജംഷീര്‍ എന്‍ കെ, റിസ്വാന്‍ മഹബ്ബ ജംഗ്ഷന്‍ (ജോ. സെക്രട്ടറി) ഇര്‍ഷാദ് നടുക്കുന്ന് (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.