വനംവകുപ്പിന്റെവ്യാജപരാതിയില്‍മാധ്യമപ്രവര്‍ത്തകന്‍റൂബിന്‍ലാലിന്റെ അറസ്റ്റ്;ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
![](https://muhimmath.news/wp-content/uploads/2024/05/2024-jan-121-878x1024.jpg)
അതിരപ്പിള്ളിയില്‍ വനം വകുപ്പ് പൊലീസിന് ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത ട്വന്റിഫോര്‍ അതിരപ്പിള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാലിന്റെ ജാമ്യ അപേക്ഷ ഇന്നു പരിഗണിക്കും. കേസില്‍ ഇന്നലെയാണ് കോടതിയില്‍ ഹാജരാക്കിയ റൂബിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റൂബിന് ലോക്കപ്പ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ വിശദമായ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
റൂബിനെതിരായ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പത്രപ്രവര്‍ത്തക യൂണിയന് പുറമെ പരിസ്ഥിതി സംഘടനകളും വിവിധ രാഷ്ട്രീയകക്ഷികളും പിന്തുണയുമായി രംഗത്തെത്തി.
ഞായറാഴ്ച രാവിലെയാണ് അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയത്. എന്നാല്‍ ഇതിനിടെ റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന വനംമന്ത്രി എകെ ശശീന്ദ്രന്റെ ഉത്തരവിനെ മറികടക്കാന്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയുമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിനെ സമീപിച്ചത്. പിന്നാലെ അര്‍ധരാത്രിയോടെ റൂബിനെതിരെ നടപടിയെടുക്കുകയായിരുന്നു.
പൊലീസ് കസ്റ്റഡിയില്‍ മര്‍ദനത്തിനിരയായെന്ന് കോടതിയില്‍ റൂബിന്‍ വെളിപ്പെടുത്തി. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് രാത്രിയോടെ തന്നെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രാത്രി മുതല്‍ നേരം വെളുക്കും വരെ അടിവസ്ത്രത്തില്‍ നിര്‍ത്തി. അതിരപ്പിള്ളി സിഐ വച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യവാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു. കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലുമെന്നാണ് സിഐ ഭീഷണിപ്പെടുത്തിയതയെന്നും റൂബിന്‍ പറഞ്ഞു.