വേറിട്ട കാഴ്ചയുമായിഎസ് വൈ എസ് കുമ്പളസര്‍ക്കിള്‍ ‘സുഹ്ബ-2’
കുമ്പള : എസ് വൈ എസ് കുമ്പള സര്‍ക്കിള്‍ കമ്മിറ്റിയുടെ പ്ലാറ്റിയൂണ്‍ അംഗങ്ങള്‍ക്കുള്ള പരിശീലന പദ്ധതിയായ സുഹ്ബയുടെ രണ്ടാം ഭാഗം മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് സംഘടിപ്പിച്ചു. ക്യാമ്പംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തിയും മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയുംചെയ്തപ്പോള്‍ വേറിട്ട അനുഭവമായി.
എസ് വൈ എസ് ജില്ലാ സാന്ത്വനം സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്,കുമ്പള സോണ്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാര്‍ നേതൃത്വം നല്‍കി. സര്‍ക്കിള്‍ ഭാരവാഹികളായ നസീര്‍ ബാഖവി , മൊയ്തീന്‍ പേരാല്‍, മൂസ മുളിയടുക്കം, രിഫായി സഖാഫി, ഖലീല്‍ സഅദി, മുഹമ്മദ് അമാനി, ഹാസിഫ് ഹനീഫി, സിദ്ധീഖ് ഹിമമി, സിദ്ധീഖ് നാങ്കി തുടങ്ങിയവര്‍ സംബന്ധിച്ചു.