05/02/2025
#Kasaragod

എസ് വൈ എസ് ജില്ലാവിചാര സദസ്സ് നാളെമുഹിമ്മാത്തില്‍

‘ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’
എസ് വൈ എസ് ജില്ലാ വിചാര സദസ്സ് നാളെ (മെയ് 25- ശനി ) മുഹിമ്മാത്തില്‍
കാസറഗോഡ് : എസ് വൈ എസ് പ്ലാറ്റിനം ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിചാര സദസ്സ് നാളെ മുഹിമ്മാത്തില്‍ നടക്കും. ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ വിവിധ പദ്ധതികളാണ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി നടന്നുവരുന്നത്. ജില്ല എക്‌സിക്യൂട്ടീവ്, ഡയറക്ടറേറ്റ്, സോണ്‍ കാബിനറ്റ് അംഗങ്ങള്‍ എന്നിവരാണ് വിചാര സദസ്സ് പ്രതിനിധികള്‍. 11 മണിക്ക് തുടങ്ങി നാലുമണിക്ക് അവസാനിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഷീദ് നരിക്കോട് പ്രമേയ പ്രഭാഷണവും ജില്ലാ ജനറല്‍ സെക്രട്ടറി കരീം ദര്‍ബാര്‍കട്ട പദ്ധതി അവതരണവും നടത്തും. മൂസ സഖാഫി കളത്തൂര്‍, സിദ്ധീഖ് സഖാഫി ബായാര്‍, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറടുക്ക, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, മുഹമ്മദ് സഖാഫി തോക്കെ, താജുദ്ദീന്‍ സുബൈകട്ട, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, റഹീം സഖാഫി ചിപ്പാര്‍, ശിഹാബ് പാണത്തൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങള്‍ സമാപന പ്രാര്‍ത്ഥന നടത്തും

Leave a comment

Your email address will not be published. Required fields are marked *