ലോക്സഭ തിരഞ്ഞെടുപ്പ്; ആറാം ഘട്ട വോട്ടെടുപ്പ് നാളെ
ന്യൂഡല്‍ഹി – ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. ഡല്‍ഹിയിലെയും ഹരിയാനയിലെയും മുഴുവന്‍ സീറ്റുകളിലേക്കും നാളെ വോട്ടെടുപ്പ് നടക്കും.
58 മണ്ഡലങ്ങളിലാണ് നാളെ പോളിങ് ബൂത്തിലെത്തുന്നത്.
ഡല്‍ഹി (7), ബിഹാര്‍ (8 ), ഹരിയാന (10 ), ജമ്മു കശ്മീര്‍ (1 ), ജാര്‍ഖണ്ഡ് (4 ), ഒഡീഷ (6), ഉത്തര്‍പ്രദേശ് (14 ), പശ്ചിമ ബംഗാളില്‍ (8 ) എന്നിവടങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.
ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്ക തുടരുകയാണ്. ഡല്‍ഹിയിലെയും ഹരിയാനയിലെയും മുഴുവന്‍ സീറ്റുകളിലും അരവിന്ദ് കെജ്രിവാളിന്റെ മടങ്ങിവരവ് പ്രതിഫലിക്കും എന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ വിലയിരുത്തല്‍.
മെഹബൂബ മുഫ്തി, മനേക ഗാന്ധി, മനോഹര്‍ ലാല്‍ ഖട്ടര്‍, കനയ്യ കുമാര്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, എന്നിവരടക്കം 889 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്