ഗുഡ്ഢകേരി താജുല്‍ ഉലമസുന്നി സെന്റര്‍ പുതിയ കെട്ടിട്ടംഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക്
മഞ്ചേശ്വരം :ഗുഡ്ഢകേരി താജുല്‍ ഉലമ സുന്നി സെന്റര്‍ പുതിയ കെട്ടിട്ട ഉദ്ഘാടനം നാളെ വെള്ളി 24 ന് വൈകിട്ട് നാലിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ നിര്‍വഹിക്കും.തുടര്‍ന്ന് ബുര്‍ദ മജ്ലിസ്, മഹ്‌ളറത്തുല്‍ ബദ്രിയ, പ്രഭാഷണം തുടങ്ങിയവ നടക്കും. സയ്യിദ് ജലാലുദ്ധീന്‍ അല്‍ബുഖാരി മള്ഹര്‍, സയ്യിദ് അത്താഉള്ള തങ്ങള്‍ ഉദ്യാവരം, ഹുസൈന്‍ സഅദി കെ. സി റോഡ്, എം കെ എം അഷ്റഫ് എം എല്‍ എ മറ്റു പ്രമുഖര്‍ സംബന്ധിക്കും.