അബ്ദുല്‍ റഹീമിന്റെ മോചനം; നീക്കങ്ങള്‍ സജീവമാക്കി സഹായ സമിതി
റിയാദ് – സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട്ടുകാരന്‍ അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള നീക്കങ്ങള്‍ സജീവമാക്കി റിയാദിലെ റഹീം സഹായ സമിതി.
പണം നല്‍കി റഹീമിനെ മോചിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശം തേടി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സഹായ സമിതി അംഗങ്ങളും കഴിഞ്ഞ ദിവസം റിയാദ് ഗവര്‍ണറേറ്റിലെത്തി. ഉദ്യോഗസ്ഥരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി.
മരണപ്പെട്ട സഊദി പൗരന്റെ കുടുംബത്തിന് നല്‍കാനുള്ള ദിയാധനമായ 34 കോടി രൂപ കൈമാറുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം തേടിയായായിരുന്നു കൂടിക്കാഴ്ച. പണം സര്‍ട്ടിഫൈഡ് ചെക്ക് ആയി നേരിട്ട് കുടുംബത്തിന് നല്‍കുകയാണോ ചെയ്യേണ്ടത്, അതല്ല കോടതിയുടെ അക്കൗണ്ടിലേക്ക് നല്‍കണോ എന്നതിലാണ് സംഘം മാര്‍ഗനിര്‍ദേശം തേടുന്നത്.
പണം കൈമാറിയ ശേഷം ഇരു വിഭാഗത്തിന്റെയും അഭിഭാഷകര്‍ കോടതിയിലെ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.