ബ്ലോക്ക് സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി
മഞ്ചേശ്വരം: 31മത് എഡിഷന്‍ സാഹിത്യോത്സവകളുടെ ബ്ലോക്ക് തല മത്സരങ്ങള്‍ ആരംഭിച്ചു.
ബ്ലോക്ക് സാഹിത്യോത്സവ് ജില്ല ഉദ്ഘാടനം മഞ്ചേശ്വരം കടമ്പാര്‍ സുന്നി സെന്റര്‍ ബ്ലോക്കില്‍ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ് ഉദ്ഘാടനം ചെയ്തു. മുന്‍ ഡിവിഷന്‍ പ്രസിഡണ്ട് സ്വദഖത്തുള്ള ഹിമമി, ഡിവിഷന്‍ ഭാരവാഹികളായ ബാരി സഖാഫി, സമദ് ഹിമമി സംബന്ധിച്ചു.
വരും ദിവസങ്ങളില്‍ ഡിവിഷന്‍, സെക്ടര്‍ ബ്ലോക്ക് സാഹിത്യോത്സവ് ഉദ്ഘാടനങ്ങള്‍ കൂടി നടക്കും.
ജില്ലയിലെ 1000 ബ്ലോക്ക് സാഹിത്യോത്സവ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി യൂണിറ്റ് മത്സരങ്ങളിലേക്ക് കടക്കും.