05/02/2025
#Kerala

എസ് എം എ ഫണ്ട് ശേഖരണം തുടങ്ങി

പുത്തിഗെ : എസ് എം എ യുടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേകരണം തുടങ്ങി. പുത്തിഗെ മുഹിമ്മാത്തില്‍ ജില്ലാ പ്രസിഡന്റ് വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുഹിമ്മാത്ത് ജന മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ബാസ് സഖാഫി കാവുംപുറം തുടങ്ങിയവര്‍ സംബന്ധിച്ചു.
എസ് എം എ മദ്റസ ദിന ഭാഗമായി പള്ളികള്‍, മദ്റസകള്‍, സ്ഥാപനങ്ങള്‍, തുടങ്ങിയവ കേന്ദ്രീകരിച്ചു ഫണ്ട് ശേകരണം നടന്നു.

ഫോട്ടോ : എസ് എം എ മദ്‌റസ ദിന ഭാഗമായി നടന്ന നടന്ന ഫണ്ട് ശേഖരണത്തിന്റെ ഉത്ഘാടനം ജില്ലാ പ്രസിഡന്റ് വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്സനി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളില്‍ നിന്നും സ്വീകരിച്ചുനിര്‍വഹിക്കുന്നു

Leave a comment

Your email address will not be published. Required fields are marked *