സുല്‍ത്താനുല്‍ ഉലമയുടെ ആത്മകഥ :എസ് വൈ എസ് കുമ്പള സോണ്‍ സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
കുമ്പള : ഈ മാസം പുറത്തിറങ്ങുന്ന സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മ കഥ പുസ്തകവുമായി ബന്ധപ്പെട്ട് എസ് വൈ എസ് കുമ്പള സോണ്‍ സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കളത്തൂര്‍ താജുല്‍ ഉലമയില്‍ സംഘടിപ്പിച്ച സംഗമം എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ ഉത്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് അബ്ദുസ്സലാം സഖാഫി പാടലടുക്ക അധ്യക്ഷത വഹിച്ചു. സോണ്‍ ഭാരവാഹികളായ ഫാറൂഖ് സഖാഫി മളി, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അബൂബക്കര്‍ സഖാഫി, ഉമര്‍ സഖാഫി കൊമ്പോട്, ഷംസുദീന്‍ മദനി, മുഹമ്മദ് സഖാഫി കുട്യാളം, സുബൈര്‍ ബാഡൂര്‍, ഫൈസല്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ജന സെക്രട്ടറി മുഹമ്മദ് ഹനീഫ് സഅദി സ്വാഗതവും , ഫിനാന്‍സ് സെക്രട്ടറി സിദ്ധീഖ് പി കെ നഗര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ : എസ് വൈ എസ് കുമ്പള സോണ്‍ സ്പെഷ്യല്‍ കണ്‍വെന്‍ഷന്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ ഉത്ഘാടനം ചെയ്യുന്നു