05/02/2025
#Kerala

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്;ഒളിവില്‍ പോയ രാഹുലിനായിലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

കോഴിക്കോട് – പന്തീരങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ പ്രതി പന്തീരങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലി(29)നെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പോയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടോ എന്നറിയാനായി വിമാനക്കമ്ബനി അധികൃതരേയും സമീപിച്ചിട്ടുണ്ട് പോലീസ്

ഭാര്യയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മേയ് അഞ്ചിനാണ് രാഹുലും എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയും തമ്മില്‍ വിവാഹിതരായിത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് രാഹുല്‍ ഭാര്യയെ ക്രൂരമായി ആക്രമിച്ചത്.സംശയത്തിന്റെ പേരിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുമാണ് രാഹുല്‍ മര്‍ദിച്ചതെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ വീട്ടുകാര്‍ ഭര്‍ത്തൃവീട്ടില്‍ വിരുന്നിന് വന്നപ്പോഴാണ് യുവതിയുടെ ദേഹത്തെ മര്‍ദനത്തിന്റെ പാടുകള്‍ കാണുന്നത്. തുടര്‍ന്ന് യുവതി മര്‍ദന വിവരം വെളിപ്പെടുത്തുകയും ഇവര്‍ രാഹുലിനെതിരേ പന്തീരങ്കാവ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *