മോട്ടോര്‍ വാഹനഇന്‍സ്‌പെക്ടറുടെ മകള്‍ടെസ്റ്റില്‍ പരാജയപ്പെട്ടു; കൂക്കിവിളിച്ച് സമരക്കാര്‍
ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ട മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറുടെ മകളെ കൂക്കിവിളിച്ച് സംയുക്ത സമരസമിതി. തിരുവനന്തപുരം മുട്ടത്തറയില്‍ ഫോര്‍ വീലര്‍ ടെസ്റ്റിനെത്തിയ യുവതിയാണ് പരാജയപ്പെട്ടത്. ഇരുചക്ര വാഹന ടെസ്റ്റിന് എത്തിയ രണ്ടു പേരും റോഡ് ടെസ്റ്റില്‍ പരാജയപ്പെട്ടു. ഇതിനിടെ മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ സമരക്കാര്‍ക്കെതിരെ പരാതിനല്‍കി.
സ്വന്തം വാഹനത്തിലാണ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറുടെ മകള്‍ ടെസ്റ്റിനെത്തിയത്. ഗ്രൗണ്ടിന് മുന്നില്‍ സമരക്കാര്‍ ഇവരെ തടഞ്ഞു. പിന്നാലെ ടെസ്റ്റ് ഗ്രൗണ്ടിനു മുന്നില്‍ സമരക്കാര്‍ യുവതിയെ കൂക്കിവിളിച്ചു. ടെസ്റ്റ് എടുത്തെങ്കിലും എച്ച് ടെസ്റ്റില്‍ യുവതി പരാജയപ്പെട്ടു. ഇതോടെ സമരക്കാര്‍ യുവതിയെ പരിഹസിച്ച് കൂക്കിവിളിച്ചു.
പിന്നാലെ, മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടര്‍ സമരക്കാര്‍ക്കെതിരെ പരാതി നല്‍കി. ടെസ്റ്റിലെത്തിയ മകളെയും തന്നെയും ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മകളെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ആരോപണമുണ്ട്. വലിയതുറ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.