എയര്‍ ഇന്ത്യ എക്സ്പ്രസ്വിമാന സര്‍വീസുകള്‍ഇന്നും റദ്ദാക്കി
കൊച്ചി- ജീവനക്കാരുടെ സമരത്തെതുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും സാധാരണ നിലയിലായില്ല.
കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസുമാണ് ഇന്ന് രാവിലെ റദ്ദാക്കിയത്. കൊച്ചിയില്‍ നിന്നുള്ള ചില സര്‍വീസുകള്‍ ഇന്നലെയും മുടങ്ങിയിരുന്നു. ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം.
സഊദി അറേബ്യയിലെ ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായിരുന്നില്ല.
ജീവനക്കാരുടെ സമരം കാരണം വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രയാണ് മുടങ്ങിയത്. അവധിക്ക് നാട്ടില്‍ എത്തിയ പ്രവാസികള്‍ക്ക് സമയത്തിന് മടങ്ങാന്‍ സാധിക്കാതെ വന്നതുകൊണ്ട് ജോലി നഷ്ടപ്പെട്ട സാഹചര്യങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.