മോണിറ്റൈസേഷന്‍ എത്തുന്നു;ഇനി എക്‌സ് വഴിയും പണമുണ്ടാക്കാം
![](https://muhimmath.news/wp-content/uploads/2024/05/2024-jan-30-878x1024.jpg)
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ മോണിറ്റൈസേഷന്‍ എത്തിക്കാനൊരുങ്ങുകയാണ് ഇലോണ്‍ മസ്‌ക്. ഇതോടെ യൂട്യൂബിനെ പോലെ എക്‌സില്‍ പോസ്റ്റ് ചെയ്യുന്നത് വീഡിയോ വഴി ഉപഭോക്താക്കള്‍ക്ക് വരുമാനമുണ്ടാക്കാന്‍ കഴിയും. എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്യുന്നത് വഴിയായിരിക്കും ഉപഭോക്താക്കള്‍ക്ക് പണമുണ്ടാക്കാന്‍ കഴിയുക. കൂടാതെ പോഡോകാസ്റ്റുകള്‍ക്കും മോണിറ്റൈസേഷന്‍ ഏര്‍പ്പെടുത്തും.
സിനിമകള്‍ പൂര്‍ണമായി പോസ്റ്റ് ചെയ്യാനും എഐ ഓഡിയന്‍ സംവിധാനവും എക്‌സില്‍ അവതരിപ്പിക്കും. പരസ്യങ്ങള്‍ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എ.ഐ ഓഡിയന്‍സ്. സബസ്‌ക്രിപ്ഷനിലൂടെ മോണിറ്റൈസേഷന്‍ ഓണാക്കി പണം നേടുകയും ചെയ്യാമെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.
ലിങ്ക്ഡ് ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള മസ്‌കിന്റെ ശ്രമം അടുത്തിടെ ചര്‍ച്ചയായിരുന്നു. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് എക്‌സ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. വെബ് ഡെവലറായ നിവ ഔജിയാണ് എക്സിലെ പുതിയ ഫീച്ചറിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇത് തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ സഹായകമാകുമെന്നാണ് പറയുന്നത്. 10 ലക്ഷം കമ്പനികളാണ് എക്സില്‍ ഉദ്യോഗാര്‍ഥികളെ തേടുന്നതെന്ന് കഴിഞ്ഞ മാസം എക്സ് വെളിപ്പെടുത്തിയിരുന്നു.