05/02/2025
#Kasaragod

ജില്ല സാഹിത്യോത്സവ് :പ്രതിഭകളെ സ്വീകരിക്കാനുള്ളമുന്നൊരുക്കങ്ങള്‍ സജീവമാകുന്നു.

ഉപ്പള: 31മത് കാസര്‍കോട് ജില്ല സാഹിത്യോത്സവിനെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങള്‍ ഉപ്പളയില്‍ സജീവമാകുന്നു. ആഗസ്ത് 1 മുതല്‍ 4 വരെ തിയ്യതികളിലായി പൈവളിഗെയിലാണ് ജില്ലാ സാഹിത്യോത്സവ് നടക്കുക.
ജില്ലയിലെ ഫാമിലി, ബ്ലോക്ക്, യൂണിറ്റ് സാഹിത്യോത്സവുകള്‍ക്ക് ശേഷം 56 സെകടര്‍ സാഹിത്യോത്സവുകളും 9 ഡിവിഷന്‍ സാഹിത്യോത്സവുകളും പൂര്‍ത്തികരിച്ചായിരിക്കും ജില്ല സാഹിത്യോത്സിവിലേക്ക് പ്രതിഭകള്‍ എത്തുക.
സാഹിത്യോത്സിവിനോടനുബന്ധിച്ച് വിവിധ സാംസ്‌കാരിക സംഗമങ്ങള്‍, പുസ്തക മേളകള്‍, സാഹിത്യ സംവാദങ്ങള്‍, സെമിനാറുകള്‍, ആത്മീയ സംഗമങ്ങള്‍, കൊടിവരവ്, കലാജാഥ തുടങ്ങിയവ സംഘടിപ്പിക്കും. ഭാഷാ വൈവിധ്യങ്ങള്‍ക്കും വ്യത്യസ്ത സംസ്‌ക്കാരങ്ങള്‍ക്കും പ്രാധാന്യമുള്ള ഉപ്പളയിലെ സാഹിത്യോത്സവ് വൈവിധ്യങ്ങളെ കൂടി ചര്‍ച്ചചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

മുന്നൊരുക്കങ്ങള്‍ വിശകലനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗം ജില്ല പ്രസിഡന്റ് റഷീദ് സഅദിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. ജില്ല സെക്രട്ടറി സിദ്ദീഖ് സഖാഫി ആവളം ഉദ്ഘാടനം ചെയ്തു. സയ്യിദ് യാസീന്‍ ഉബൈദുള്ള തങ്ങള്‍, കെ മുഹമ്മദ് ഹാജി, മൂസ സഖാഫി പൈവളികെ, യൂസുഫ് സഖാഫി കനിയില, ഷാഫി സഅദി ഷിറിയ, ഫാറൂഖ് കുബണൂര്‍, റഈസ് മുഈനി, ബാദുഷ സഖാഫി, മന്‍ഷാദ് അഹ്‌സനി, മുര്‍ഷിദ് പുളിക്കൂര്‍, സിദ്ദീഖ് ഹിമമി, സൈദലി ഇരുമ്പുഴി, അബു സാലി പെര്‍മുദെ, റസാഖ് സഅദി, കാദര്‍ സഖാഫി, സൈനുദ്ദീന്‍ സുബൈകട്ട, ഷെഫീഖ് സഖാഫി, അസീസ് അട്ടഗോളി, നാസര്‍ ബേക്കൂര്‍ സംബന്ധിച്ചു.
സാദിഖ് ആവളം സ്വാഗതവും മുസ്തഫ മുസ്ലിയാര്‍ കയര്‍കട്ടെ നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *